പുതിയ സിനിമയ്ക്ക് മമ്മൂട്ടി 15 കോടി പ്രതിഫലം വാങ്ങുന്നതായി റിപ്പോര്‍ട്ട്; മലയാളത്തിലെ ഏറ്റവും കൂടുതല്‍ !

മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുക

രേണുക വേണു| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2022 (09:56 IST)

പുതിയ സിനിമയ്ക്കായി മമ്മൂട്ടി വന്‍ പ്രതിഫലമാണ് വാങ്ങുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനാണ് മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയിരിക്കുന്നത്. ഏകദേശം 15 കോടിയാണ് മെഗാസ്റ്റാറിന്‍രെ പ്രതിഫലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുക. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് ആലോചന. 2023 വിഷു റിലീസ് ആയിരിക്കും ചിത്രമെന്നും വിവരമുണ്ട്.

മമ്മൂട്ടിയും സിദ്ധിഖും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇത്. മുന്‍ സിനിമകളായ ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ എന്നിവ തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :