കാർത്തികേയ 2വിന് ശേഷം നിഖിൽ- അനുപമ ഭാഗ്യജോഡി വീണ്ടും, 18 പേജസ് റിലീസ് പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (17:14 IST)
മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തെലുങ്കിൽ സജീവമായ താരമാണ് പരമേശ്വരൻ. താരം അവസാനം നായികയായെത്തിയ തെലുങ്കിന് പുറമെ വടക്കേ ഇന്ത്യയിലും വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ കാർത്തികേയ 2വിലെ ഭാഗ്യജോഡികളായ അനുപമയും നിഖിൽ സിദ്ധാർഥയും ഒന്നിക്കുന്ന മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുകയാണ്.

ഡിസംബർ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പല്‍നാട്ടി സൂര്യ പ്രതാപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.സതീഷ് ബാബു ഒരുക്കുന്ന ബട്ടർഫ്ലൈ, ജയം രവി നായകനായെത്തുന്ന സൈറൺ എന്നിവയാണ് അനുപമയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :