'എന്നാലും ഞങ്ങളുടെ ലാലേട്ടനോട് ഇത് വേണ്ടായിരുന്നു'; 'ജയിലർ 2' വിൽ ഒതുക്കിയെന്ന് വിമർശനം, ആരാധകർ നിരാശയിൽ
Mohanlal - Jailer 2
നെൽസൺ സംവിധാനം ചെയ്ത 'ജയിലർ 2' തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഏറ്റുവാങ്ങുകയാണ്. 'രജനികാന്ത് ഷോ' എന്നാണ് സിനിമ കണ്ട പ്രേക്ഷകരെല്ലാം ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നത്. എന്നാൽ മലയാളി ഫാൻസിനെ 'ജയിലർ 2' നിരാശപ്പെടുത്തിയെന്നും ചില ആരാധകർ പറയുന്നു.
മോഹൻലാലിനെ ഒതുക്കി !
മലയാളത്തിൽ മോഹൻലാൽ ജയിലർ 2 വിന്റെ ഭാഗമാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ജയിലർ 2 വിൽ അവതരിപ്പിച്ചിരിക്കുന്നത്. മുത്തുവേൽ പാണ്ഡ്യൻ എന്ന രജനിയുടെ നായക കഥാപാത്രത്തിനൊപ്പമുള്ള ടീമിലാണ് മാത്യു. ജയിലർ ആദ്യ ഭാഗത്ത് മികച്ച രംഗങ്ങൾ മോഹൻലാലിന് ലഭിച്ചതുമാണ്. എന്നാൽ ജയിലർ 2 വിൽ ലാലേട്ടൻ സൈഡായി എന്നാണ് ആരാധകരുടെ വിഷമം.
ദൈർഘ്യം കുറഞ്ഞു
മോഹൻലാലിന്റെ കഥാപാത്രത്തിനു വളരെ ചെറിയ സ്ക്രീൻ ടൈം മാത്രമാണുള്ളത്. മുഴുവൻ സീനുകളെടുത്താൻ ഒരു മിനിറ്റോളം മാത്രമാണ് മോഹൻലാൽ കഥാപാത്രത്തിന്റെ ദൈർഘ്യം. സ്ക്രീനിൽ മോഹൻലാലിനെ കാണിക്കുമ്പോൾ വലിയ ഓളമുണ്ടാകുമെങ്കിലും അത് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് മോഹൻലാൽ ആരാധകരെ വലിയ തോതിൽ നിരാശരാക്കി.
ആദ്യഭാഗത്തിന്റെ ഇംപാക്ട് ഇല്ല!
മോഹൻലാൽ കഥാപാത്രത്തിനു ജയിലർ ആദ്യഭാഗത്തുണ്ടായിരുന്ന ഇംപാക്ട് രണ്ടാം ഭാഗത്തിൽ ഇല്ല. ഒന്നാം ഭാഗത്തേക്കാൾ ദൈർഘ്യം കുറവും മാസ് സീനുകൾ കുറവുമാണ്. ഇതിൽ ആരാധകർക്ക് വലിയ നിരാശയുണ്ട്. Also Read: തുലാവർഷം തുടങ്ങി; ഇനി വീണ്ടും പെയ്ത്ത്, ഇടിമിന്നൽ സൂക്ഷിക്കുക
