പ്രഥ്വിരാജിന്റെ മാസ് ആക്ഷൻ ചിത്രം 'ഖലീഫ' ഒടിടിയിലേക്ക്: സ്ട്രീമിംഗ് തീയതിയും പ്ലാറ്റ്‌ഫോം വിവരങ്ങളും അറിയാം
ആമസോണ്‍ പ്രൈമാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത വമ്പന്‍ ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ 'ഖലീഫ' ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രം 2026 ഒക്ടോബര്‍ 9 മുതല്‍ ഡിജിറ്റല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ആമസോണ്‍ പ്രൈമാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 'പോക്കിരി രാജ'യ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രത്തിന് ജിനു വി. എബ്രഹാമാണ് തിരക്കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. 'മാമ്പറയ്ക്കല്‍ ആമിര്‍ അലി' എന്ന ആക്ഷന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. 'മാമ്പറയ്ക്കല്‍ അഹമ്മദ് അലി' എന്ന സുപ്രധാന കഥാപാത്രമായി മോഹന്‍ലാലും കാമിയോ വേഷത്തിലെത്തുന്നു.
മാളവിക ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ജോമോന്‍ ടി. ജോണാണ് ഛായാഗ്രഹണം. ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം തിയേറ്ററുകളിലും വിജയമായിരുന്നു. ആഗോള ബോക്‌സോഫീസില്‍ നിന്ന് 50 കോടി രൂപ സിനിമ കളക്റ്റ് ചെയ്തിരുന്നു.
