1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jailer 2 World Wide Box Office Collection Day 5

തിങ്കൾ ടെസ്റ്റിൽ ഇടിഞ്ഞ് ജയിലർ 2; ഇന്നത്തോടെ 500 കോടി ഉറപ്പിക്കാം, ഇന്ത്യയിൽ നിന്ന് മാത്രം 250 കോടി !

Jailer 2, Jailer 2 Box Office, Jailer 2 Rajnikanth, Jailer 2 World Wide Collection, Jailer 2 Rajnikanth
Jailer 2 - Rajnikanth

റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ബോക്‌സ്ഓഫീസിൽ നേരിയ തിരിച്ചടി നേരിട്ട് രജനികാന്ത് ചിത്രം 'ജയിലർ 2'. ഞായറാഴ്ചയിൽ ലഭിച്ച കളക്ഷനേക്കാൾ ഏതാണ്ട് 25 ശതമാനം ഇടിവ് തിങ്കളാഴ്ച രേഖപ്പെടുത്തി. 
 
തിങ്കളാഴ്ച 42.35 കോടി 
 
ഇന്നലെ ചിത്രത്തിനു ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് 42.35 കോടിയാണ് നെറ്റ് കളക്ഷനായി നേടാൻ സാധിച്ചത്. ഇന്ത്യയിൽ 15,215 ഷോകൾ നടന്നു. 
 
ഇന്ത്യ കളക്ഷൻ 
 
ജയിലർ 2 വിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 242.25 കോടിയായി. ഗ്രോസ് കളക്ഷൻ 283.75 കോടി. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഇന്നലെ മാത്രം 10 കോടി കളക്ഷൻ. ഇതോടെ ഓവർസീസ് ആകെ കളക്ഷൻ 194 കോടിയായി. വേൾഡ് വൈഡ് കളക്ഷൻ 477.75 കോടി. 
 
500 കോടിയിലേക്ക് 
 
ഇന്നത്തോടെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 500 കോടിയാകും. റിലീസ് ദിനമായ കഴിഞ്ഞ വ്യാഴാഴ്ച 59.70 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ജയിലർ 2 നേടിയത്. Exclusive: സതീശനെതിരെ നീങ്ങാൻ 'ഉന്നതങ്ങളിൽ' നിന്ന് പച്ചക്കൊടി; മുരളീധരന്റേത് വെറും സംശയമല്ല, വരും ദിനങ്ങൾ കഠിനം
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ധനുഷിന്റെ പാട്ടാണെന്ന് കരുതിയോ? 'സിയ എൻട്രി'യിൽ 'വീഴാ വീരാ' ഫയർ