Jailer 2 Box Office: വെറും നാല് ദിവസം, 410 കോടി; അടിച്ചത് യാര് ? തലൈവർ !
Rajnikanth - Jailer 2
Jailer 2 Box Office: ബോക്‌സ് ഓഫീസിൽ വൻ കുതിപ്പുമായി തലൈവർ രജനികാന്തിന്റെ ജയിലർ 2. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് ബോക്‌സ്ഓഫീസിൽ നിന്ന് 410 കോടി കളക്ട് ചെയ്തു.
വേൾഡ് വൈഡ് കളക്ഷൻ
ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡ് ജയിലർ 2 സ്വന്തമാക്കി. നേരത്തെ 'കൂലി' നേടിയ 371 കോടിയാണ് 410 കോടിയുമായി ജയിലർ 2 മറികടന്നത്. അവധി ദിനമായ ഇന്നലെ (ഞായർ) ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി 60 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇതോടെ റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സ്ഓഫീസിൽ നിന്ന് മാത്രം 220 കോടി ഗ്രോസ് കളക്ഷനായി. ഇന്നലെ മാത്രം വേൾഡ് വൈഡായി 94 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
ഇന്ത്യക്ക് പുറത്തുനിന്ന് മാത്രമായി ഇതുവരെ 190 കോടി സ്വന്തമാക്കാൻ ജയിലർ 2 വിന് സാധിച്ചു.
500 കോടിയിലേക്ക്
റിലീസ് ചെയ്ത് അഞ്ചാം ദിനമായ ഇന്ന് ചിത്രം 500 കോടി ക്ലബിൽ ഇടംപിടിക്കാനാണ് സാധ്യത. 1000 കോടിയെന്ന നേട്ടത്തിലേക്കും ജയിലർ 2 എത്തിയേക്കാം. Also Read: തുടക്കം കസറി മന്ഥന; ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ പരമ്പര നേട്ടം
