അനുബന്ധ വാര്‍ത്തകള്‍
- കാക്കനാട് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽകയറി തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു
- 'ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി പോവല്ലേ‘, ഈ ജീവനുകളും വിലപ്പെട്ടത് തന്നെയല്ലേ? - പുത്തുമലയിൽ ബാക്കിയായത് ഈ മൂന്ന് പൂച്ചക്കുഞ്ഞുങ്ങൾ മാത്രം !
- വാത്സല്യത്തിലെ രാഘവന് നായര്‍ മീശപിരിച്ചു, ഷാജി കൈലാസ് പറഞ്ഞു - “സ്റ്റാര്‍ട്ട് ക്യാമറ, ആക്ഷന്‍...”
- കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്നത് മറക്കണ്ട, തിരിച്ചടിക്കാന്‍ മടിക്കില്ല: വെല്ലുവിളിച്ച് കെ സുധാകരൻ
- ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീക്ക് നൽകിയ വാക്ക് പാലിച്ചില്ലെങ്കിൽ ലൈംഗിക അതിക്രമമായി കണക്കാക്കും: കാനഡ സുപ്രീം കോടതി
മലയാളത്തിലെ സൂപ്പര്‍താരത്തിന് ഇഷ്ടം കാക്ക ഇറച്ചി !
കാക്ക ഇറച്ചി കഴിക്കുന്ന എത്ര പേരെ അറിയാം എന്ന് ആരെങ്കിലും ചോദിച്ചാല്‍ നമ്മള് കൈമലര്‍ത്തേണ്ടിവരും. നമ്മുടെ അറിവില്‍ അങ്ങനെയുള്ളവര്‍ ഉണ്ടാവണം എന്നില്ല. മെഗാഹിറ്റ് ചിത്രം ‘മൃഗയ’യിലെ മമ്മൂട്ടിയുടെ കഥാപാത്രം വാറുണ്ണിക്ക് ഏറ്റവും പ്രിയപ്പെട്ടത് കാക്കയിറച്ചിയാണെന്ന് അറിയാം. എന്നാല്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന് കാക്ക ഇറച്ചി വളരെ ഇഷ്ടമായിരുന്നു എന്നറിയുമോ?
മലയാളത്തിലെ സൂപ്പര്‍സ്റ്റാറും തകര്‍പ്പന്‍ വില്ലന്‍ നടനുമൊക്കെ ആയിരുന്ന കെ പി ഉമ്മറാണ് കാക്ക ഇറച്ചി കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്. നടന് രാഘവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നഖങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പീരുമേട്ടിലെത്തിയപ്പോള് എയര്‍ഗണ്‍ വച്ച് കാക്കക്കളെ വെടിവച്ചുവീഴ്ത്തി കറിവച്ചു കഴിക്കുമായിരുന്നു കെ പി ഉമ്മര്‍ എന്നാണ് രാഘവന് പറയുന്നത്.
ആഹാരത്തിന്റെ കാര്യത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ളയാളായിരുന്നു കെ പി ഉമ്മറെന്നും രാഘവന് ഓര്‍ക്കുന്നു. ഏത് സ്ഥലത്ത് എത്തിയാലും അവിടെ പ്രത്യേകമായി ലഭിക്കുന്ന ആഹാര വസ്തുക്കള്‍ കഴിക്കുക എന്നത് ഉമ്മറിന്റെ ശീലമായിരുന്നുവത്രേ.