ആ നടിയുടെ പേര് ചേർത്തുള്ള ഗോസിപ്പുകൾ മമ്മൂട്ടിയെ വല്ലാതെ അസ്വസ്ഥനാക്കി; പിറ്റേന്ന് ഭാര്യക്കൊപ്പം സെറ്റിൽ !
Mammootty and Suhasini
വലിയ ഗോസിപ്പ്
പ്രമുഖ കാർട്ടൂണിസ്റ്റായ യേശുദാസ് മമ്മൂട്ടിയുടെയും സുഹാസിനിയുടെയും സൗഹൃദത്തെ കുറിച്ച് ഒരിക്കൽ തന്റെ മാഗസിനിൽ എഴുതിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്ന് എഴുതിയതിനെ വായിച്ചവർ വേറൊരു രീതിയിൽ തെറ്റിദ്ധരിച്ചു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. അക്കാലത്തെ പ്രമുഖ സിനിമാ മാഗസിൻ ആയിരുന്ന കട്ട്-കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ്. ഈ പായസക്കഥ യേശുദാസ് തന്റെ മാഗസിനിൽ നൽകി. എന്നാൽ, മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തിൽ വാർത്തകൾ പരന്നു.
ഭാര്യക്കൊപ്പം മമ്മൂട്ടിയെത്തി
ഇങ്ങനെ ഗോസിപ്പ് പരന്നതോടെ പിന്നെ എല്ലാ ലൊക്കേഷനിലും ഭാര്യ സുൽഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് യേശുദാസ് വർഷങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഗോസിപ്പുകൾക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടിയത്. വർഷങ്ങൾക്ക് മുൻപ് മംഗളത്തിനു നൽകിയ അഭിമുഖത്തിലാണ് യേശുദാസ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
മമ്മൂട്ടി - സുഹാസിനി കോംബോ
'കൂടെവിടെ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു. 1987 ൽ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിലെ പാട്ടുകളെല്ലാം വൻ ഹിറ്റുകളായിരുന്നു. Also Read: മുഖ്യമന്ത്രിയും വകുപ്പും തമ്മിൽ അടി; പവർകട്ടിൽ തീരുമാനമായില്ല
