1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. harish kalyan about Vijay

തോളില്‍ തട്ടി വിജയ് പറഞ്ഞ ആശ്വാസ വാക്കുകള്‍ ഒരിക്കലും മറക്കില്ല:ഹരീഷ് കല്യാണ്‍

iam harishkalyan
ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ 'LGM' ലെറ്റ്‌സ് ഗെറ്റ് മാരീഡ്' റിലീസിനായി കാത്തിരിക്കുകയാണ് ഹരീഷ് കല്യാണ്‍. തന്റെ തോളില്‍ തട്ടിക്കൊണ്ട് വിജയ് പറഞ്ഞ ആശ്വാസ വാക്കുകള്‍ താന്‍ ഒരിക്കലും മറക്കില്ലെന്ന് നടന്‍ പറഞ്ഞു. വിവാഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിജയിന് നടന്‍ ആശംസകള്‍ നേര്‍ന്നത്.  
 
'നിങ്ങള്‍ എന്റെ തോളില്‍ തന്ന തട്ടും നിങ്ങള്‍ പറഞ്ഞ ആശ്വാസ വാക്കുകളും ഞാന്‍ ഒരിക്കലും മറക്കില്ല.  ഈ ചിത്രം എന്റെ വിവാഹത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എടുത്തതാണ്, ഞാന്‍ അത് എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കും, ഇപ്പോഴും എപ്പോഴും. പതിറ്റാണ്ടുകളായി തന്റെ സിനിമകളിലൂടെയും അതിശയകരമായ വ്യക്തിത്വത്തിലൂടെയും എന്നെ/പലരെയും പ്രചോദിപ്പിച്ച മനുഷ്യന്. ഒരു നടന്‍/വ്യക്തി എന്ന നിലയില്‍ actor vijay anna നിങ്ങളെ സ്‌നേഹിക്കുന്നു. ഇന്‍സ്പിരേഷന്‍',-ഹരീഷ് കല്യാണ്‍ കുറിച്ചു.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇതുവരെ കണ്ട വിജയ് അല്ല ഇനി കാണാനുള്ളത് ! 'ലിയോ'പ്രതീക്ഷകള്‍ കൂടി ഫസ്റ്റ് ലുക്ക്