1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Empuran Loading soon news

എമ്പുരാന്റെ കഥ ! മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സോഷ്യല്‍ മീഡിയ

Empuran
വാര്‍ത്തകളില്‍ വീണ്ടും എമ്പുരാന്‍ നിറയുന്നു. സോഷ്യല്‍ മീഡിയയില്‍ എങ്ങും ആരാധകര്‍ക്ക് പറയാനുള്ളത് എമ്പുരാന്റെ ഷൂട്ടിം?ഗ് ആരംഭിക്കുന്നതിനെ കുറിച്ചാണ്. ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് സെപ്റ്റംബര്‍ 30ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഖുറേഷി അബ്രഹാമിന്റെ പഴയ കാലഘട്ടം ആണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണിത്. പഴയ കാലഘട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി അതിനുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ ആവശ്യമാണെന്നും ഇതിനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍ എന്നുമാണ് വിവരം.പ്രിക്വലും സീക്വലും ചേര്‍ന്നൊരു സിനിമയായിരിക്കും എന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.
 
വിലയാത്ത് ബു?ദ്ധ എന്നാ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജ് വീട്ടില്‍ വിശ്രമത്തിലാണ്. ഈ സമയം സ്‌ക്രിപ്റ്റ് റൈറ്റിംഗിനും വായനയ്ക്കുമായാണ് നടന്‍ മാറ്റിവെച്ചിരിക്കുന്നത്.പൃഥ്വി എന്‍?ഗേജിഡ് ആണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.ലൂസിഫറിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ കാര്യങ്ങള്‍ ഒന്നും ആരും പറഞ്ഞിട്ടുമില്ല. എന്തായാലും പ്രതീക്ഷ കൈവിടാതെ ആരാധകരും കാത്തിരിക്കുകയാണ്.എമ്പുരാന്‍ ഇത്തിരി വൈകിയാലും പ്രശ്‌നമില്ല തിയേറ്ററുകളില്‍ ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും സിനിമയില്‍ ഉണ്ടാകണം എന്ന് മാത്രമേ ആരാധകര്‍ക്ക്. പറയാനുള്ളൂ  
 
   
 
 
 
  
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരേ ഒരു രാജാവ്.. മോഹന്‍ലാലിന്റെ ചിരിയില്‍ വീണ് ആരാധകര്‍ !