രേണുക വേണു|
Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2023 (10:06 IST)
ചുരുങ്ങിയ കാലംകൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നത്ത് എന്നറിയപ്പെടുന്ന അബിന്‍ ബിനോ. അബിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് അബിന്റെ പിറന്നാള്‍ ആഘോഷം.
കേക്ക് മുറിക്കുമ്പോള്‍ മമ്മൂട്ടി അബിനെ ചേര്‍ത്തുപിടിയ്ക്കുന്നത് വീഡിയോയില്‍ കാണാം. അബിന്റെ കൈ പിടിച്ച് മമ്മൂട്ടി തന്നെയാണ് കേക്ക് മുറിയ്ക്കുന്നതും. 'ജീവിതത്തിന് യഥാര്‍ഥ അര്‍ത്ഥം തോന്നിയ നിമിഷം' എന്ന ക്യാപ്ഷനോടെ അബിന്‍ തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബസൂക്കയില്‍ അബിനും ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.
'ഒതളങ്ങ തുരുത്ത്' എന്ന വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അബിന്‍. രോമാഞ്ചം, സാറാസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
അതേസമയം, 45 ദിവസത്തിനു ശേഷം ബസൂക്കയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. ക്രൈം ഡ്രാമ ഴോണറിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും ഡിനോ ഡെന്നീസ് തന്നെയാണ്.