അനുബന്ധ വാര്‍ത്തകള്‍
- 'ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്', മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന സിനിമയെക്കുറിച്ച് ശ്രീനിവാസന്
- മോഹന്‍ലാലിനൊപ്പമുള്ള ഈ നടനെ മനസ്സിലായോ ? ബറോസിലും അഭിനയിക്കുന്നുണ്ട് !
- 'അതിഥികള്‍ക്കുമുണ്ട് ചില അതിര്‍വരമ്പുകള്‍'; റോബിന്റെ പുറത്താക്കല്‍, ബിഗ് ബോസ് പ്രമൊ വീഡിയോയുമായി മോഹന്‍ലാല്‍
- ദേ നമ്മുടെ ലാലേട്ടന്... സ്റ്റൈലിഷ് ലുക്കില്‍ താര രാജാവ്, സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുത്തന്‍ ഫോട്ടോഷൂട്ട്
- ഇത്തവണയും പൊളിക്കും, 'എമ്പുരാന്‍' അപ്‌ഡേറ്റ് പുറത്ത്
'എമ്പുരാന്‍' അപ്‌ഡേറ്റ് !ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ ?
ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഒരുങ്ങുന്നു. ചിത്രീകരണത്തിനായി ഉള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.ലൊക്കേഷന്‍ ഹണ്ട് അവസാന ഘട്ടത്തില്‍ എത്തി എന്നതാണ് പുതിയ വിവരം.
സംവിധായകന്‍ പൃഥ്വിരാജിനൊപ്പം ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവും സിനിമ ചിത്രീകരിക്കപ്പെടേണ്ട സ്ഥലത്തിനായുള്ള തിരച്ചിലാണ്.ലൊക്കേഷന്‍ ഹണ്ടിനിടയില്‍ നിന്നുള്ള ചിത്രം ഛായാഗ്രാഹകന്‍ പങ്കുവെച്ചിട്ടുണ്ട്.സംവിധായകന്‍ നിര്‍മല്‍ സഹദേവ്, ചീഫ് അസോസിയേറ്റ് വാവ, സുരേഷ് ബാലാജി എന്നിവര്‍ അടങ്ങുന്ന ഒരു സംഘം തന്നെ പൃഥ്വിരാജിന് ചുറ്റിലും ഉണ്ട്.
സ്റ്റണ്ട് സില്‍വ എമ്പുരാന്റെയും ആക്ഷന്‍ ഡയറക്ടര്‍. സെറ്റ് വര്‍ക്കുകള്‍ വൈകാതെ തന്നെ ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.