അനുബന്ധ വാര്‍ത്തകള്‍
- 'എമ്പുരാന്' അപ്‌ഡേറ്റ് ? ഇനി മണിക്കൂറുകള്‍ മാത്രം, യൂട്യൂബ് ലിങ്കുമായി ആന്റണി പെരുമ്പാവൂര്‍
- 'ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ അവന് ചെയ്തിട്ടുണ്ട്, നന്നായി കഷ്ടപ്പെട്ടാണ് എല്ലാം ചെയ്തത്'; ടൊവിനോയെ കുറിച്ച് പൃഥ്വിരാജ്
- പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' റിലീസ് സെപ്റ്റംബര്‍ രണ്ടിന് ?
- മോഹന്‍ലാലിന്റെ പകരക്കാരന് പൃഥ്വിരാജ് !'അജഗജാന്തരം' സംവിധായകന്റെ ആക്ഷന്‍ പടത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറി ?
- പൃഥ്വിരാജിനൊപ്പം തുടരെ 2 ചിത്രങ്ങള്‍, അടുത്തതില്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ നായകന് ? ഷാജി കൈലാസിന്റെ സന്തോഷം !
എല്‍ 2ന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ സംവിധാന ചിത്രം എപ്പോള്‍? എമ്പുരാന്‍ പ്രഖ്യാപനം ഇന്ന്
മോഹന്‍ലാലിന്റേതായി ഇന്ന് വരാനിരിക്കുന്ന പ്രഖ്യാപനത്തെ കുറിച്ച് പല ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഒടുവില്‍ ദൃശ്യം മൂന്നിന്റെ പ്രഖ്യാപനം വരെ ഉണ്ടാകുമെന്നും കേട്ടിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 അല്ലെന്നും ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ അപ്‌ഡേറ്റ് ഇന്ന് പുറത്തു വരുമെന്നും അറിയിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ഇതു സംബന്ധിച്ച പുതിയ വിവരങ്ങള്‍ സിനിമ പ്രേമികളുടെ അരികിലേക്ക് എത്തും.
ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ വൈകുന്നേരം നാലിനാണ് പ്രഖ്യാപനം.ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും മുരളി ഗോപിയും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം അറിയിച്ചു.
എല്‍ 2 ന് ശേഷം തന്റെ നാലാമത്തെ സംവിധാനം സംരഭം കഴിഞ്ഞ അടുത്തിടെ പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു. കെജിഎഫ് സിരീസിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് 'ടൈസണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്.എമ്പുരാന് ശേഷമാകും തുടങ്ങുക. അതിനാല്‍ തന്നെ മോഹന്‍ലാലിനൊപ്പമുളള പൃഥ്വിരാജിന്റെ മൂന്നാമത്തെ സംവിധാന ചിത്രം വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.