മോഹന്‍ലാലിന്റെ പകരക്കാരന്‍ പൃഥ്വിരാജ് !'അജഗജാന്തരം' സംവിധായകന്റെ ആക്ഷന്‍ പടത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറി ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (11:13 IST)
'അജഗജാന്തരം' ടിനു പാപ്പച്ചന്റെ പുതിയ ആക്ഷന്‍ പടത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മോഹന്‍ലാലിനെ നായകനാക്കി അര്‍ജുന്‍ അശോകനെയും ആന്റണി വര്‍ഗീസിനെയും പ്രധാന വേഷകളില്‍ എത്തിച്ച് ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു സിനിമ ചെയ്യാനായിരുന്നു സംവിധായകന്‍ പദ്ധതിട്ടത്.L350 എന്ന് സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടു എന്നും കേള്‍ക്കുന്നുണ്ട്.


ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം പൃഥ്വിരാജിനെ നായകനാക്കി സിനിമയുമായി സംവിധായകന്‍ മുന്നോട്ട് പോകുകയാണ്. മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് സംവിധായകന്‍ തിരക്കഥ ഒരുക്കിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :