പൃഥ്വിരാജിന്റെ 'ഗോള്‍ഡ്' റിലീസ് സെപ്റ്റംബര്‍ രണ്ടിന് ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (09:06 IST)
പൃഥ്വിരാജ്-നയന്‍താര കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഗോള്‍ഡ് അപ്‌ഡേറ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഓണം റിലീസ് ആയി സിനിമ പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അറിയിച്ചു. റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ഉടനെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പറഞ്ഞുകൊണ്ട് നടന്‍ സൈജു കുറുപ്പ് തന്റെ സന്തോഷം പങ്കുവെച്ചു.


ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം സെപ്റ്റംബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :