അനുബന്ധ വാര്‍ത്തകള്‍
- എനിക്ക് ആ നടിയേക്കാള്‍ കുറവ് ശമ്പളമാണ് കിട്ടിയത്, എനിക്ക് ശേഷം വന്ന പലര്‍ക്കും എന്നേക്കാള്‍ പ്രതിഫലം കിട്ടിയിരുന്നു; രണ്ടാം വരവിനെ കുറിച്ച് കുഞ്ചാക്കോ ബോബന്
- Nyla Usha Photos: ഗ്ലാമറസ് ലുക്കില്‍ നൈല ഉഷ
- 'കാറിലിരുന്ന് ചുംബിച്ചതിന് എന്നെ പൊലീസ് പിടിച്ചിട്ടുണ്ട്'; വെളിപ്പെടുത്തലുമായി നാഗ ചൈതന്യ
- ആമിറിനെ കൊണ്ടും സാധിച്ചില്ല, ബോക്സോഫീസിൽ ചലനമുണ്ടാക്കാതെ ലാൽ സിങ് ഛദ്ദയും
- Honey Rose: ഗ്ലാമറസായി ഹണി റോസ്; വീഡിയോ
'ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ അവന് ചെയ്തിട്ടുണ്ട്, നന്നായി കഷ്ടപ്പെട്ടാണ് എല്ലാം ചെയ്തത്'; ടൊവിനോയെ കുറിച്ച് പൃഥ്വിരാജ്
ടൊവിനോയുടെ എനര്‍ജറ്റിക്ക് പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം
ടൊവിനോ തോമസ് നായകനായ തല്ലുമാല നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുഹ്സിന് പെരാരി-അഷറഫ് ഹംസ എന്നിവരുടെ തിരക്കഥയില്‍ ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രം യൂത്തിന് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ചേര്‍ന്നതാണ്. ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ചെയ്തത്.
ടൊവിനോയുടെ എനര്‍ജറ്റിക്ക് പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം. തിയറ്ററുകളില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയ പോലെയാണ് ടൊവിനോയുടെ പ്രകടനത്തിനു ആരാധകര്‍ കയ്യടിക്കുന്നത്. തല്ലുമാല സൂപ്പര്‍ഹിറ്റാകുമെന്ന് ചിത്രം റിലീസ് ചെയ്യും മുന്‍പേ നടന് പൃഥ്വിരാജ് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തല്ലുമാല റിലീസ് ചെയ്യുന്നതിനു ഏതാനും ദിവസം മുന്‍പാണ് താന്‍ സിനിമ കണ്ടെന്നും ടൊവിനോയുടെ പ്രകടനം ഗംഭീരമാണെന്നും പൃഥ്വിരാജ് പറയുന്നത്.
'എനിക്ക് തോന്നുന്നു, സൂപ്പര്‍ഹിറ്റ് ആയിരിക്കും പടം. ഞാന്‍ കണ്ടതാ. അവന് (ടൊവിനോ) നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഇതില്‍. ചെയ്യാന്‍ ഒട്ടും ഇഷ്ടമല്ലാത്ത ഒരുപാട് പരിപാടികള്‍ ഇതില്‍ ഒപ്പിച്ചുവച്ചിട്ടുണ്ട്. അസലായി ചെയ്തിട്ടുണ്ട്. ടൊവിനോ കിടിലനാണ് ഈ ചിത്രത്തില്‍. തല്ലുമാല വലിയ വിജയമാകട്ടെ,' പൃഥ്വിരാജ് പറഞ്ഞു.