1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer Salman movie

ദുല്‍ഖര്‍ സല്‍മാന്‍ മുംബൈയില്‍, ആര്‍.ബാല്‍ക്കിയുടെ ബോളിവുഡ് ചിത്രം ഉടന്‍ തുടങ്ങും ?

ദുല്‍ഖര്‍ സല്‍മാന്‍
കുഞ്ചാക്കോ ബോബന്റെ ഒറ്റ് മുംബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സെറ്റിലേക്ക് ഓരോ ദിവസവും പുതിയ അതിഥികള്‍ എത്തുകയാണ്. അപ്രതീക്ഷിതമായെത്തിയ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വിശേഷങ്ങള്‍ ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ദുല്‍ഖറും ആര്‍.ബാല്‍ക്കിയും മുംബൈയിലെ സെറ്റിലെത്തി. അരവിന്ദ് സ്വാമിയും കൂടെയുണ്ടായിരുന്നു.
 
ബോളിവുഡ് സംവിധായകന്‍ ആര്‍ ബാല്‍കിയുടെ ത്രില്ലര്‍ ചിത്രത്തിലൂടെ ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ് മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. 
 
മുംബൈയ്ക്ക് പുറമേ ഗോവയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍. ടി പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഉണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്.രണ്ടഗം എന്നാണ് തമിഴിലെ ടൈറ്റില്‍.എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
അടുത്ത ലേഖനം
അച്ഛന്‍ വിക്രമിനൊപ്പം 'മഹാന്‍' പൂര്‍ത്തിയാക്കി, പുതിയ ചിത്രത്തിനായി കബഡി പരിശീലനത്തില്‍ ധ്രുവ്