അച്ഛന്‍ വിക്രമിനൊപ്പം 'മഹാന്‍' പൂര്‍ത്തിയാക്കി, പുതിയ ചിത്രത്തിനായി കബഡി പരിശീലനത്തില്‍ ധ്രുവ്

കെ ആര്‍ അനൂപ്| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (15:04 IST)

സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ധ്രുവ് വിക്രമിന്റെ അടുത്ത സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നേരത്തെ പുറത്തുവന്നിരുന്നു. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പെടുന്നത് ആയിരിക്കും സിനിമ. അതിനായുള്ള തയ്യാറെടുപ്പുകള്‍ നടന്‍ ആരംഭിച്ചു കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ കബഡി കളിയുടെ കഥയാണ് പറയുന്നത്.

ഒരു കബഡി കളിക്കാരനായി ധ്രുവ് വേഷമിടുന്നു.കബഡി പരിശീലനം നടന്‍ തുടങ്ങിയെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാന്‍ എന്ന സിനിമയുടെ ജോലികള്‍ ധ്രുവ് പൂര്‍ത്തിയാക്കി.ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :