1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salman talking about Kurup

അത് വ്യാജ വാര്‍ത്തകള്‍, കുറുപ്പിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാന്‍
വലിയ പ്രതീക്ഷയോടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിടുമ്പോഴും സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ നിലവിലെ സാഹചര്യം നിര്‍മാതാക്കളെ സമ്മതിക്കുന്നില്ല. അതിനിടെ സിനിമയുടെ റിലീസിനെ കുറിച്ച് നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
 
'കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ കാണുന്നത് ഏറെ പ്രോത്സാഹനം നല്‍കുന്നുണ്ട്, സിനിമ ഉടന്‍ നിങ്ങളിലേക്ക് എത്തിക്കാനാവുമെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ധാരാളം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

സമയമാകുമ്പോള്‍, നിങ്ങള്‍ക്ക് ചിത്രം കാണാന്‍ സാധിക്കും, കുറുപ്പില്‍ അതിഥി വേഷങ്ങള്‍ ചെയ്യുന്നവര്‍ ആരെന്ന് തിരിച്ചറിയുകയും ചെയ്യാം. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല, ഈ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതും അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല' -ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അനുരാധയെ വിളിച്ചു, മനസിനെ അലട്ടുന്ന ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; മക്കളെ സ്‌കൂളില്‍ അയച്ചിട്ട് വരാമെന്ന് അനുരാധ പറഞ്ഞു, പിന്നെ കേള്‍ക്കുന്നത് സില്‍ക് സ്മിതയുടെ മരണവാര്‍ത്ത !