അനുബന്ധ വാര്‍ത്തകള്‍
- കരയുമ്പോള്‍ ദുല്‍ഖറിന്റെ നെഞ്ച് പിടയ്ക്കുന്നത് എനിക്ക് കേള്‍ക്കാം, അന്ന് രാത്രി മമ്മൂട്ടി എന്നെ വിളിച്ചു: സിദ്ധിഖ്
- 'ഇന്ത്യന്‍ റുപ്പിക്കൊപ്പമോ അതിനും മുകളിലോ..' ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തിലകന് വലിയ പ്രതീക്ഷയിലായിരുന്നു
- കക്ഷി അമ്മിണിപ്പിള്ളയിലെ ജഡ്ജ് വേഷം ഇതുവരെ കിട്ടിയതില്‍ ഏറ്റവും നല്ല അവസരമായി മാറി: ശ്രീകാന്ത് മുരളി
- സുരേഷ് ഗോപിയോട് നന്ദിയുള്ളവനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍, കാരണം ആ സിനിമ, പിറന്നാള്‍ ആശംസകളുമായി സിനിമാലോകം
- തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ആസിഫ് അലി, മോഹന്‍ലാലിന്റെ രണ്ട് സിനിമകളും ബിഗ് സ്ക്രീനിലേക്ക് !
ആസിഫ് അലിയും ദുല്‍ഖറും ആ സിനിമയില്‍ ഒന്നിച്ചഭിനയിക്കേണ്ടതായിരുന്നു! അവസരം നഷ്ടപ്പെടുത്തിയത് ദുല്‍ഖറിന്റെ പേടി?
മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ രണ്ട് യുവനടന്‍മാരാണ് ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയും. ഇരുവര്‍ക്കും നിരവധി ആരാധകര്‍ ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഉസ്താദ് ഹോട്ടലില്‍ ആസിഫ് അലി അതിഥി വേഷം ചെയ്തിട്ടുണ്ട്. അല്ലാതെ ഇരുവരും ഒന്നിച്ചഭിനയിച്ച മുഴുനീള ചിത്രം ഇതുവരെ പിറന്നിട്ടില്ല.
എന്നാല്‍, മലയാള സിനിമയില്‍ ആസിഫ് അലിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും അരങ്ങേറ്റം ഒരുമിച്ച് ആകുമായിരുന്നു. ദുല്‍ഖര്‍ ഒരു 'നോ' പറഞ്ഞതുകൊണ്ടാണ് അത് നടക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ല്‍ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലിക്കൊപ്പം നിഷാനും ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിഷാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ശ്യാമപ്രസാദ് ആദ്യം പരിഗണിച്ചത് ദുല്‍ഖറിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആ സമയത്ത് ദുല്‍ഖര്‍ സിനിമയിലെത്തിയിട്ടില്ല. പെട്ടന്ന് ഒരു സിനിമ ചെയ്യാനുള്ള തീരുമാനം ദുല്‍ഖറും മാറ്റിവച്ചു. അതുകൊണ്ടാണ് ആസിഫ് അലിക്കൊപ്പം അരങ്ങേറാനുള്ള അവസരം ദുല്‍ഖറിന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 2012 ലാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ പ്രദര്‍ശനത്തിനെത്തുന്നത്.