സുരേഷ് ഗോപിയോട് നന്ദിയുള്ളവനാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍, കാരണം ആ സിനിമ, പിറന്നാള്‍ ആശംസകളുമായി സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ശനി, 26 ജൂണ്‍ 2021 (09:15 IST)

മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍ പിറന്നാള്‍. 'മോളിവുഡിന്റെ അലറുന്ന സിംഹം' എന്നാണ് സുരേഷ് ഗോപിയെ സംവിധായകനും നടനുമായ ജോണി ആന്റണി വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമയെങ്കിലും ചെയ്യാന്‍ കൊതിക്കുന്നവരാണ് ഓരോ സിനിമാ പ്രവര്‍ത്തകരും. സുരേഷ് ഗോപിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം ദുല്‍ഖര്‍ മറച്ചുവെച്ചില്ല. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളും നേര്‍ന്ന് കൊണ്ട് #SG251 ക്യാരക്ടര്‍ ലുക്കും നടന്‍ പുറത്തുവിട്ടു.

'ജന്മദിനാശംസകള്‍ സുരേഷേട്ടാ.നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തിയതും ഈ സിനിമയിലൂടെയാണ്.

സുരേഷ് ഗോപിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഷാജി കൈലാസ് പങ്കുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :