സുബിന്‍ ജോഷി|
Last Modified ചൊവ്വ, 29 ജൂണ്‍ 2021 (14:18 IST)
രണ്‍ജി പണിക്കര്‍ വീണ്ടും തിരക്കഥാ രചനയിലേക്ക് മടങ്ങിവരുന്നു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന സിനിമയുടെ ക്ലൈമാക്‍സ് രംഗങ്ങളാണ് രണ്‍ജി എഴുതുന്നത്. തകര്‍പ്പന്‍ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമുള്ള സീക്വന്‍സുകളുമാണ് രണ്‍ജി എഴുതുന്നത്. ഇത് കാവല്‍ എന്ന സിനിമയെ മാസിന്‍റെ പരകോടിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
കാവലിന്‍റെ ഈ ക്ലൈമാക്‍സ് മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ബാക്കിയുള്ള ഭാഗങ്ങളുടെ ഡബ്ബിംഗ് സുരേഷ് ഗോപി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നാലുടന്‍ തന്നെ കാവല്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ആലോചിക്കുന്നത്.
കസബയ്‌ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ചിത്രത്തിന്‍റെ പോസ്റ്ററും ടീസറുമൊക്കെ വലിയ തരംഗമായി മാറിയിരുന്നു. ഇടുക്കി പശ്‌ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ ഫാമിലി ത്രില്ലറില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
രണ്‍ജി പണിക്കര്‍ ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് കാവല്‍ നിര്‍മ്മിക്കുന്നത്.