1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Divya Prabha

ഫഹദിനും ചാക്കോച്ചനും ഒപ്പം അഭിനയിച്ച നടി, കുട്ടിയെ മനസ്സിലായോ ?

Divya Prabha
2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ദിവ്യ പ്രഭ. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ദിവ്യയുടെ ജന്മദിനം കഴിഞ്ഞദിവസം സുഹൃത്തുക്കളും കുടുംബവും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു.
മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ദിവ്യപ്രഭ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തില്‍ അഭിനയിച്ചു. മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ട്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഷെബിന്‍ ബെക്കറാണ് അറിയിപ്പ് നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം
400 മില്യൺ കാഴ്ചക്കാർ, വിജയ് ആരാധകർക്ക് ഇത് ആഘോഷിക്കാനുള്ള സമയം,'അറബി കൂത്ത്' തരംഗം തീരുന്നില്ല