നിവിന്‍ പോളിയുടെ നായിക, മാളവിക ശ്രീനാഥിനെ പരിചയപ്പെടുത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (10:12 IST)

നിവിന്‍ പോളിയുടെ നായികയായിമാളവിക ശ്രീനാഥ്. നടി ഇന്‍ഡസ്ട്രി വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.
'നിവിന്‍ പോളിയ്ക്കൊപ്പം എന്റെ പുതിയ സിനിമയില്‍ വളരെ കഴിവുള്ള മാളവികയെ സ്വാഗതം ചെയ്യുന്നതില്‍ ശരിക്കും സന്തോഷമുണ്ട്. നിങ്ങള്‍ ഒരു അത്ഭുതകരമായ വ്യക്തിയാണ്, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു, ഇന്ന് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്. ഒരു പുതിയ തുടക്കം. ഒരു ദിവസം നിങ്ങള്‍ ഈ വ്യവസായത്തില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
ടീമിനൊപ്പം ചേരാന്‍ ആയതില്‍ സന്തോഷമുണ്ടെന്നും തന്നെ വിശ്വസിച്ച് ഈ അവസരം തന്നതില്‍ നന്ദിയുണ്ടെന്നും മാളവിക പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :