ധനുഷിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു, 1 ബില്യണിലധികം വ്യൂസ് നേടിയ 'റൗഡി ബേബി' നീക്കംചെയ്തു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (17:26 IST)

കഴിഞ്ഞദിവസം 'റൗഡി ബേബി' ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. അതോടെ ധനുഷിന്റെ പ്രൊഡക്ഷന്‍ ഹൗസ് യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ പ്രചരിച്ചു.1 ബില്യണിലധികം വ്യൂസ് നേടിയ സായി പല്ലവിയുടെയും ധനുഷിന്റെയും ഗാനം ചാനലില്‍ നിന്ന് ഡിലീറ്റ് ആയി പോയി.


മെയ് 18 ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതായി പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചു.ധനുഷിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസ് 2010 ല്‍ ആരംഭിച്ചു.

ധനുഷും ശ്രുതി ഹാസനും അഭിനയിച്ച '3' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ സംവിധായികയായി അരങ്ങേറ്റം കുറിച്ച ഐശ്വര്യ രജനികാന്തും ധനുഷും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. '3'നു ശേഷം 'എതിര്‍നീച്ചല്‍', 'വിഐപി', 'നാനും റൗഡി ധാന്‍', 'കാല', 'വട ചെന്നൈ', 'മാരി', 'മാരി 2' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കമ്പനി നിര്‍മ്മിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :