'ജനഗണമന' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 മെയ് 2022 (09:00 IST)

ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതികള്‍ തുറന്നു കാട്ടുന്ന തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.മെയ് 27ന് സ്ട്രീമിങ് ആരംഭിക്കും.

ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്റെ ആറാട്ടും കണ്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :