ആരാധകന്റെ 26 വര്‍ഷത്തെ ആഗ്രഹം, അത് നടത്തി കൊടുക്കാന്‍ തീരുമാനിച്ച് ബാബു ആന്റണി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 മെയ് 2022 (14:32 IST)

ആരാധകന്റെ 26 വര്‍ഷത്തെ ആഗ്രഹം നടത്തി കൊടുക്കാന്‍ തീരുമാനിച്ച് ബാബു ആന്റണി. 11 വയസ്സുമുതല്‍ മുതല്‍ 37 വയസ്സുവരെ ബാബു ആന്റണിയുടെ ഓട്ടോഗ്രാഫ് വാങ്ങണമെന്ന ആഗ്രഹം നെഞ്ചിലേറ്റി നടക്കുന്ന ഒരു ഫാന്‍ ബോയ്. ഒടുവില്‍ ബാബു ആന്റണിക്ക് അയച്ച മെസ്സേജ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആരാധകനെ കാണാന്‍ തന്നെ നടന്‍ തീരുമാനിച്ചു. ആരാധകരില്‍ നിന്ന് ഇത്തരമൊരു സ്‌നേഹം ലഭിച്ചത് തന്നെ വലിയ അനുഗ്രഹം ആണെന്നാണ് അദ്ദേഹം പറയുന്നത്.

'എന്റെ ആരാധകരില്‍ നിന്ന് ഇത്തരമൊരു സ്‌നേഹം സ്വീകരിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണ്. അതില്‍ പറയുന്നു, അയാള്‍ക്ക് 11 വയസ്സുള്ളപ്പോള്‍ മുതല്‍ എന്നെ കാണാനും ഒരു ഓട്ടോഗ്രാഫ് വാങ്ങാനും ആഗ്രഹിക്കുന്നുവെന്ന്, അവന് ഇപ്പോള്‍ 37 വയസ്സായി. നിരുപാധികവും കാലാതീതവുമായ സ്‌നേഹം. വളരെ നന്ദി സുഹൃത്തേ, ഞാന്‍ തീര്‍ച്ചയായും നിങ്ങളെ കാണാന്‍ ശ്രമിക്കും'-ബാബു ആന്റണി കുറിച്ചു.

അഭി എന്ന ആരാധകന്റെ വാക്കുകള്‍

'ഉപ്പുകണ്ടം ബ്രദേഴ്‌സ് ഇറങ്ങുന്ന കാലം കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ കൂടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടി നടന്ന ഒരു ധരണയില്‍ പങ്കെടുക്കാന്‍ പോയി കടുത്ത ബാബു ആന്റണി ഫാനായ ഞാന്‍ മുടി വെട്ടാന്‍ സമ്മതിച്ചിരുന്നില്ല ഈ സിനിമ കാണിച്ചുതരാം എന്ന ധാരണയില്‍ മുടി വെട്ടി കളയാം എന്ന് സമ്മതിച്ചാണ് കോട്ടയത്തിന് വന്നത് എ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ അഭിപ്രായം ഞാന്‍ മാറ്റുകയും അച്ഛന്‍ പിടിച്ചു മുടി വെട്ടുകയും ചെയ്യുന്ന ഒരു അവസരം ഉണ്ടായി അച്ഛന്റെ കൂടെ ഇരുന്ന് കണ്ട സിനിമ ഇന്നും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു അച്ഛന്‍ മരിച്ചിട്ട് 20 വര്‍ഷമായി ഒരുകാലത്ത് സാര്‍ ഉണ്ടാക്കിയ ഹീറോയിസം ഇവിടെ ആരും ഉണ്ടാക്കിയിട്ടില്ല വര്‍ഷങ്ങളോളം പൊന്‍കുന്നത്ത് ജോലി ചെയ്തതാണ് ഇതുവരെ നേരില്‍ കാണാന്‍ സംസാരിക്കാന്‍ പറ്റില്ല എന്തെങ്കിലും കാണും നമ്മള്‍ സംസാരിക്കും ഒരുപാട് ഇഷ്ടത്തോടെ ഒരു കടുത്ത ആരാധകന്‍ '-ബാബു ആന്റണിയുടെ പോസ്റ്റിനു താഴെ വന്ന് കമന്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :