അനുബന്ധ വാര്‍ത്തകള്‍
- വിവാഹം കഴിഞ്ഞെങ്കിലും അത് വിജയിച്ചില്ല: നടി ശരണ്യയുടെ ജീവിതത്തെ കുറിച്ച് സീമ ജി നായർ
- സാധാരണ ഇത്രയൊന്നും ഇല്ല, ഇതിപ്പൊ നിന്നെ കാണിക്കാനാ’ - മമ്മൂക്ക നടന്നകന്നു; പിഷാരടി പറയുന്നു
- ‘ബാറ്റിംഗില്‍ പിഴവ്, ബോള്‍ ചെയ്യുന്നുമില്ല’; ബാധ്യതയാകുന്ന ശങ്കറിനെ ബൗണ്ടറി കടത്താന്‍ പന്ത്! ?
- Luca movie review: കലയുടെ മാന്ത്രികത, പ്രണയവും നിഗൂഢതയും ഒരു കുടക്കീഴിൽ; ലൂക്കായുടെ കാന്തിക വലയത്തിൽപ്പെടുന്ന പ്രേക്ഷകർ !
- സഹതാരത്തിൽനിന്നും വെടിയേറ്റ് വീണ് സണ്ണി ലിയോൺ, സെറ്റിനെ മുഴുവൻ ഞെട്ടിച്ച താരത്തിന്റെ തമാശ ഇങ്ങനെ, വീഡിയോ !
അമല പോളിന്റെ മുൻ ഭർത്താവ് വിവാഹിതനാകുന്നു, പിന്നാലെ അമലയും ?!
തമിഴ് സംവിധായകനും അമല പോളിന്റെ മുൻ ഭർത്താവുമായ എ എൽ വിജയ് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടടറാണ് വിജയിന്റെ വധു. വിവാഹം ജൂലൈ 11 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ രണ്ടാം വിവാഹത്തിന്റെ വാർത്ത എത്തിയതോടെ ആരാധകർ ഉറ്റു നോക്കുന്നത് ഇനി എന്നാണ് അമല വിവാഹിതയാകുന്നത് എന്നറിയാനാണ്.
മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍ വിജയ്. ദൈവത്തിരുമകള്‍ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി അദ്ദേഹം പ്രണയത്തിലാവുകയും 2014 ല്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു.
എന്നാൽ, ഏറെ കൊട്ടിഘോഷിച്ച ഈ ദാമ്പത്യം പക്ഷേ അധികം കാലം നീണ്ടു പോയില്ല. 2017-ല്‍ അമലയുമായി വിജയ് വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. വിജയ്യുടെ വീട്ടുകാര്‍ക്ക് അമല സിനിമയില്‍ അഭിനയിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അമല കൂടുതല്‍ ഗ്ലാമര്‍ വേഷത്തിലെത്തിയതും ഇവരെ ചൊടിപ്പിച്ചിരുന്നു. ഇതാണ് വിവാഹമോചനത്തിന്റെ കാരണമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തേ അമലയും നടൻ വിഷ്ണു വിശാലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വിഷ്ണുവും വിവാഹമോചിതനാണ്. എന്നാൽ, സുഹൃത്ത് എന്നതിൽ കവിഞ്ഞ് യാതോന്നും ഇല്ലെന്നായിരുന്നു വിഷ്ണു പ്രതികരിച്ചത്. ഇപ്പോൾ, വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിൽ നിന്നും അമല പോളിനെ പുറത്താക്കിയ സംഭവത്തിൽ താരത്തെ പ്രകീർത്തിച്ചും പിന്തുണച്ചും വിഷ്ണു രംഗത്തെത്തിയതോടെ വീണ്ടും പാപ്പരാസികൾ കഥകൾ മെനയാൻ തുടങ്ങി. വിജയ്ക്ക് പിന്നാലെ, അമല വിഷ്ണുവിനെ വിവാഹം കഴിക്കുമെന്നുള്ള ചർച്ചകൾ വരെ ഇക്കൂട്ടർ നടത്തി കഴിഞ്ഞു.