Last Modified ശനി, 29 ജൂണ്‍ 2019 (11:43 IST)
തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ശരണ്യയ്ക്ക് സഹായം അഭ്യര്‍ഥിച്ചത് നടി സീമ ജി നായരാണ്. ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വിവാഹജീവിതത്തെ കുറിച്ചും നടി സീമ ജി നായര്‍ പങ്കുവയ്ക്കുന്നു.
2012ൽ ഓണക്കാലത്താണ് ശരണ്യയ്ക്ക് ആദ്യമായി തലച്ചോറിലെ ട്യൂമർ തിരിച്ചറിയുന്നത്. അന്നു സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റായിരുന്നു താനെന്നു സീമ പറയുന്നു.
ശരണ്യ വിളിച്ച് സഹായം അഭ്യർത്ഥിച്ചത് മുതൽ അവളുടെ കൂടെ ഞാനുണ്ട്.
അവളെ 4 തവണ രോഗം ബാധിച്ചു. ഇതിനിടയിൽ വിവാഹം നടന്നെങ്കിലും ആ ബന്ധം വിജയിച്ചില്ല. ഏഴാം വട്ടം ഈ വർഷവും രോഗം വന്നു. ആദ്യമാദ്യം ഓപ്പറേഷൻ സമയത്ത് പലരും സഹായിച്ചിരുന്നു. വീണ്ടും വീണ്ടും രോഗം വരുമ്പോൾ എന്തുചെയ്യാനാണ്. സഹായം ചോദിച്ചപ്പോൾ പലരും മുഖം കറുപ്പിച്ചു. നിവൃത്തിയില്ലാതെയാണ് ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്.
50000 രൂപയെങ്കിലും കിട്ടിയാൽ മതിയെന്നേ അന്നു ചിന്തിച്ചുള്ളൂ. പക്ഷേ, വിഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷനുള്ള പണം ശരണ്യയുടെ അക്കൗണ്ടിലെത്തി. വീഡിയോ ജനങ്ങളിലെത്തിച്ചതിന് മാധ്യമങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. ” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.