അനുബന്ധ വാര്‍ത്തകള്‍
- സുഹൃത്തിന്റെ മകളെ വേദനിപ്പിക്കാന്‍ രജനികാന്ത് ആഗ്രഹിച്ചില്ല,'ലാല്‍ സലാം'സിനിമയ്ക്ക് പിന്നില്‍ നടന്നത്, മനസ്സ് തുറന്ന് വിഷ്ണു വിശാല്‍
- ലാൽസലാമിന് ശേഷം വിഷ്ണു വിശാലിന്റെ ആക്ഷൻ ഡ്രാമ, ചിത്രീകരണം ഉടൻ ആരംഭിക്കും, പുത്തൻ അപ്ഡേറ്റ്
- തരംഗമായി രജനികാന്തിന്റെ മൊയ്തീന് ഭായ്, 'ലാല്‍സലാം' ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്
- അത് വിജയയിയെ ഉദ്ദേശിച്ചല്ല,ആ പ്രചാരണം വേദനിപ്പിക്കുന്നു,'ലാല്‍സലാം'ഓഡിയോ ലോഞ്ചിനിടെ രജനികാന്ത്, വീഡിയോ
- വിഷ്ണുവിന് പണികൊടുത്ത് രജനി ആരാധകര്‍,സൈബര്‍ ആക്രമണം കടുത്തതോടെ പോസ്റ്റില്‍ തിരുത്ത് വരുത്തി നടന്
'ലാല്‍ സലാം' വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത 'ലാല്‍ സലാം' പ്രദര്‍ശനം തുടരുകയാണ്.വിഷ്ണു വിശാലാണ് സിനിമയിലെ നായകനെങ്കിലും രജനികാന്ത് എന്ന ഘടകമാണ് പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം ഗുണം ചെയ്തോ എന്ന് നോക്കാം.സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ ആകെ 6.55 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം 3 കോടി നേടി.
തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്, പിആര്‍ഒ: ശബരി.