വമ്പൻമാരെ വീഴ്ത്തുന്ന 'പ്രേമലു' ! രണ്ടാം ദിനം നേടിയത്, കളക്ഷൻ റിപ്പോർട്ട്

Premalu
കെ ആര്‍ അനൂപ്| Last Modified ഞായര്‍, 11 ഫെബ്രുവരി 2024 (14:18 IST)
Premalu Movie
നസ്‍ലെനിന്റെ പ്രേമലു വിജയകരമായി പ്രദർശനം തുടരുന്നു.വമ്പൻമാരെ പോലും വീഴ്ത്തുന്ന പ്രകടമാണ് ഗിരീഷ് എഡി ചിത്രം കാഴ്ച വെയ്ക്കുന്നത്.മൂന്ന് കോടി രൂപയിലധികം പ്രേമലു നേടി എന്നാണ് റിപ്പോർട്ടുകൾ.
 
റിലീസിന് 90 ലക്ഷത്തിലധികം നേടിയ ചിത്രം രണ്ടാം ദിനം രണ്ട് കോടി രൂപയില്‍ അധികം നേടി ആകെ കളക്ഷൻ മൂന്ന് കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ട്.മമിതയാണ് നായിക. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാൻ്റിക് കോമഡി ചിത്രമാണ് ‘പ്രേമലു’. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.ഗിരീഷ് ഏ ഡി, കിരൺ ജോസി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയൻ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
അജ്മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :