തരംഗമായി രജനികാന്തിന്റെ മൊയ്തീന്‍ ഭായ്, 'ലാല്‍സലാം' ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്

Lal Salaam
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (10:36 IST)
Lal Salaam
സംവിധായിക ഐശ്വര്യ രജനികാന്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാണ് ലാല്‍ സലാം. സ്‌പോര്‍ട്‌സ് ഡ്രാമ പ്രദര്‍ശനത്തിന് എത്തും മുമ്പേ ചര്‍ച്ചയായി മാറിയത് രജനികാന്തിന്റെ സാന്നിധ്യം കൊണ്ടാണ്.വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

സിനിമയുടെ ട്രെയിലര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ട്രെയിലറിലും ഒരു ഭാഗം കഴിഞ്ഞാണ് രജനികാന്തിന്റെ വരവ്.മതസംഘനങ്ങള്‍ക്കിടയില്‍ ക്രിക്കറ്റ് കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് ഐശ്വര്യ ലാല്‍സലാം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 9നാണ് സിനിമയുടെ റിലീസ്.
തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :