അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുമായുള്ള സൌഹൃദം, ദിലീപ് ചിത്രത്തിന് ഒകെ പറയാന്‍ അര്ജുന് രണ്ടാമതൊന്ന് ആലോചിച്ചില്ല!
- ജയസൂര്യയ്ക്കൊപ്പം ദിലീപ് വീണ്ടും, മീ ടൂവിൽ കുടുങ്ങിയ അർജുനും ജനപ്രിയ നായകനൊപ്പം!
- ‘കാവ്യയുടെ വലിയ ഫാനാണ് ഞാൻ, ഒരുമിച്ചഭിനയിക്കണം എന്നുണ്ട്’- തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ
- മുകേഷിനോട് മമ്മൂട്ടി പറഞ്ഞു - ഡേറ്റ് തരാം, പടം ചെയ്യൂ; പക്ഷേ മുകേഷ് എന്തുചെയ്തെന്നോ!
- ഇതെന്തൊരു ലുക്കാണ്, ഒരു മാറ്റവുമില്ലല്ലോ: ആരാധകരെ ഞെട്ടിച്ച് കാവ്യാ മാധവൻ
സിനിമ നിർമ്മിക്കാൻ പണം മുടക്കിയത് ദിലീപോ?- സത്യം വെളിപ്പെടുത്തി ധർമ്മജൻ
സിനിമ നിർമ്മിക്കാൻ പണം മുടക്കിയത് ദിലീപോ?- സത്യം വെളിപ്പെടുത്തി ധർമ്മജൻ
ഇപ്പോൾ സിനിമാ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ധർമ്മജൻ ബോൾഗാട്ടിയാണ്. നടനിൽ നിന്ന് നിർമ്മാതാവിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് ധർമ്മജൻ. ധര്‍മജന്‍ ആദ്യമായി നിര്‍മ്മിച്ച സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.
എന്നാൽ ഇതിന് പുറമേ ധർമ്മജനേയും നടൻ ദിലീപിനേയും ചേർത്താണ് ചോദ്യങ്ങൾ ഉയരുന്നത്. ജനപ്രിയ നടന്‍ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചതിന്റെ പേരിലും ധർമ്മജൻ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ ധർമ്മജൻ നിർമ്മാതാവായ ചിത്രത്തിന് പണം മുടക്കിയത് ദിലീപ് ആണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
'ഇതുപോലെയുള്ള ചോദ്യങ്ങള്‍ എന്നോട് നിരവധി ആളുകള്‍ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ നിര്‍മാതാവ്. ധര്‍മജന്‍ ഒരു ബിനാമിയാണോ? എന്നൊക്കെ ചോദിച്ചു. ഒരിക്കലുമല്ല കേട്ടോ. ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാന്‍ പോലും വഴിയില്ല. നിര്‍മാതാവ് ആയത് വലിയ കാശ് ഉള്ളത് കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശ് മുടക്കാന്‍ വന്നു. ഒപ്പം ഞാനും കാശ് മുടക്കി. കാശ് മുടക്കാത്ത നിര്‍മാതാവല്ല നല്ല വേദനയുള്ള നിര്‍മാതാവാണ്. സിനിമ നിങ്ങള്‍ തിയേറ്ററില്‍ പോയി കണ്ട് വിജയിപ്പിച്ചാലേ എനിക്ക് മുടക്കിയ കാശ് തിരിച്ച് കിട്ടൂ'- ഇതാണ് ചോദ്യങ്ങൾക്കുള്ള ധർമ്മജന്റെ മറുപടി.
അടുത്ത ലേഖനം