1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dileep Arjun Jack Daniel Mammootty

മമ്മൂട്ടിയുമായുള്ള സൌഹൃദം, ദിലീപ് ചിത്രത്തിന് ഒകെ പറയാന്‍ അര്‍ജുന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല!

ദിലീപ്
ദിലീപ് നായകനാകുന്ന ‘ജാക്ക് ഡാനിയല്‍’ എന്ന ചിത്രത്തില്‍ തമിഴകത്തിന്‍റെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ മലയാളത്തിലേക്കുള്ള അര്‍ജുന്‍റെ രണ്ടാം വരവാണ് ജാക്ക് ഡാനിയല്‍.
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘വന്ദേ മാതരം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചാണ് അര്‍ജുന്‍ മലയാളത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ദിലീപ് എന്നറിഞ്ഞതാണ് ഈ ചിത്രത്തിന് സമ്മതം മൂളാന്‍ അര്‍ജുനെ പ്രേരിപ്പിച്ച ഒരു ഘടകം എന്നാണ് കോടമ്പാക്കത്ത് പരക്കുന്ന വര്‍ത്തമാനം.
 
സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്ത ജയസൂര്യയാണ് ജാക്ക് ഡാനിയലിന്‍റെ സംവിധായകന്‍. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നു.
 
സന്താനകൃഷ്ണനാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.
About Writer
BIJU
അടുത്ത ലേഖനം
ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരില്‍ ചിന്മയിയെ പുറത്താക്കിയ സംഭവം; സംഘടനയെ പരിഹസിച്ച് തപ്‌സി