അപർണ|
Last Modified തിങ്കള്‍, 19 നവംബര്‍ 2018 (08:56 IST)
കാവ്യ മാധവനൊപ്പം ഒരുമിച്ച് അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോ ആയ നക്ഷത്രത്തിളക്കത്തിലാണ്
ഉണ്ണി മുകുന്ദൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്.
നടി ആര്യ അവതരിപ്പിക്കുന്ന പരിപാടി സിനിമയിലെ താരങ്ങളുമായി സംസാരിക്കുന്നതിന് വേണ്ടി സംഘടപ്പിച്ചിരിക്കുന്നതാണ്. മമ്മൂട്ടി മുതല്‍ പ്രമുഖ താരങ്ങളും യുവതാരങ്ങളുമെല്ലാം ഈ ഷോയില്‍ പങ്കെടുത്തിരുന്നു. നടന്മാരായ ഉണ്ണി മുകുന്ദനും വിജയ രാഘവനും ആണ് അടുത്തിടെ ഷോയിൽ പങ്കെടുത്തത്. ഇതിനിടയിൽ ഇഷ്ടമുള്ള ഒരു നടിക്ക് പ്രേമലേഖനം എഴുതാനുള്ള അവസരവും പരിപാടിയിൽ ഉണ്ട്.
കാവ്യ മാധവനാണ് ഉണ്ണി മുകുന്ദൻ പ്രേമലേഖനം എഴുതിയത്. കാവ്യചേച്ചിയുടെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഒരു വലിയ ഫാൻ ആണ് ഞാൻ. ഒരുമിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.