BIJU|
Last Modified ശനി, 17 നവംബര്‍ 2018 (17:09 IST)
ഇത്രയധികം പുതിയ സംവിധായകരെ പരീക്ഷിച്ചിട്ടുള്ള ഒരു സൂപ്പര്‍താരം മമ്മൂട്ടിയെപ്പോലെ ഇന്ത്യന്‍ സിനിമയില്‍ വേറൊരാള്‍ ഉണ്ടായിട്ടില്ല. ഓരോ വര്‍ഷവും മമ്മൂട്ടി ഏറ്റവും കുറഞ്ഞത് ഒരു പുതിയ സംവിധായകനെയെങ്കിലും അവതരിപ്പിക്കുന്നു. അതില്‍ പലരും വലിയ സംവിധായകരായി മാറുന്നു. ഏറ്റവും പുതിയതായി അബ്രഹാമിന്‍റെ സന്തതികളിലൂടെ ഷാജി പാടൂരിനെ അവതരിപ്പിച്ചു. കുട്ടനാടന്‍ ബ്ലോഗിലൂടെ സേതുവിനെ കൊണ്ടുവന്നു. മാമാങ്കം ചെയ്യുന്ന സജീവ് പിള്ളയും പുതുമുഖം.
‘മുകേഷ് കഥകള്‍’ പ്രശസ്തമാണല്ലോ. ഓരോ പുതിയ കഥ മുകേഷ് പറയുമ്പോഴും അത് വളരെ സിനിമാറ്റിക്കായാണ് അവതരിപ്പിക്കുക. അതൊക്കെ കേള്‍ക്കുമ്പോള്‍ മമ്മൂട്ടി പറയാറുണ്ട് മുകേഷിന് സംവിധായകനാകാന്‍ കഴിയുമെന്ന്. മുകേഷ് സംവിധാനം ചെയ്യുകയാണെങ്കില്‍ ഡേറ്റ് നല്‍കാനും മമ്മൂട്ടി തയ്യാറായിരുന്നു. എന്നാല്‍ മുകേഷിന് സംവിധാനത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല.
ജനപ്രിയനായകന്‍ ദിലീപിനും മമ്മൂട്ടി ഡേറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. ദിലീപിന് മികച്ച സംവിധായകനാകാന്‍ കഴിയുമെന്നാണ് മമ്മൂട്ടി വിശ്വസിക്കുന്നത്. ദിലീപ് സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂട്ടി ഡേറ്റ് നല്‍കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദിലീപിന് എങ്ങനെയും നടനാവുക എന്നതായിരുന്നു ആഗ്രഹം.