അനുബന്ധ വാര്‍ത്തകള്‍
- നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ: മുഖ്യമന്ത്രി
- സഹായികളില്ല..പരിവാരങ്ങളൊന്നുമില്ല,കുരുതി ചിത്രീകരണത്തിനിടയില്‍, മാമുക്കോയെ കുറിച്ച് സുപ്രിയ മേനോന്
- കുഞ്ഞിരാമായണത്തില്‍ തുടങ്ങി 'മിന്നല്‍ മുരളി' വരെ, ആ ചിരികള്‍ സമ്മാനിച്ചതിന് മാമുക്കോയോട് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്
- Mamukkoya: ആ പട്ടികയിലെ അവസാന പേരും വെട്ടിപോയി, മാമുക്കോയയുടെ മരണത്തിൽ അനുശോചിച്ച് ജയറാം
- ഓര്‍മ്മകളില്‍ മാമുക്കോയ, ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം
അഭിനയ ജീവിതം തുടങ്ങിയത് ഈ വലിയ അഭിനേതാവിന്റെ കൂടെ, ഓര്‍മ്മയില്‍ എന്നും ഉണ്ടാകുമെന്ന് ദേവ് മോഹന്‍
സംവിധായകന് ഷാനവാസ് കണ്ടെത്തിയ പ്രതിഭയുള്ള നടനാണ് ദേവ് മോഹന്‍. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രമായ സൂഫിയും സുജാതയും നടന്റെ തലവര മാറ്റിയെഴുതി. അഭിനയ ജീവിതം തുടങ്ങിയത് മാമുക്കോയയുടെ ഒപ്പമായിരുന്നു എന്നതില്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് ദേവ് മോഹന്‍ പറയുന്നത്.
'പ്രണാമം എന്റെ സിനിമ ജീവിതം ഇത്രയും വലിയ ഒരു അഭിനേതാവിന്റെ ഒപ്പം തുടങ്ങാന്‍ സാധിച്ചത് എനിക്ക് കിട്ടിയ ഒരു ഭാഗ്യം ആയിരുന്നു.
ഒരുപാട് കര്യങ്ങള്‍ സ്നേഹത്തോടെ പറഞ്ഞു തന്നതിനും, തമാശകളിലൂടെ ചിരിപ്പിച്ചതിനും ഒരുപാട് ആദരവോടെ പ്രണാമം.എന്നും ഓര്‍മ്മയില്‍ ഉണ്ടാകും.',-ദേവ് മോഹന്‍ കുറിച്ചു.
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.