കുഞ്ഞിരാമായണത്തില്‍ തുടങ്ങി 'മിന്നല്‍ മുരളി' വരെ, ആ ചിരികള്‍ സമ്മാനിച്ചതിന് മാമുക്കോയോട് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (15:15 IST)
ഗോദയിലെ പോക്കര്‍ ഇക്ക എന്ന കഥാപാത്രം ഇപ്പോഴും ആരെയെങ്കിലും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടാകും. മാമുക്കോയ യാത്രയായി, മിന്നല്‍ മുരളിയിലെ ഡോക്ടറെ പോലെ നൂറുകണക്കിന് കഥാപാത്രങ്ങളെ സമ്മാനിച്ച്. നമ്മള്‍ക്ക് സമ്മാനിച്ച ചിരികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ ബേസില്‍ ജോസഫ്.
'നന്ദി . ഞങ്ങള്‍ക്ക് സമ്മാനിച്ച ചിരികള്‍ക്ക് . കുഞ്ഞിരാമായണത്തിലും ഗോദയിലും മിന്നല്‍ മുരളിയിലും ഇക്കയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു . ആദരാഞ്ജലികള്‍',-ബേസില്‍ ജോസഫ് കുറിച്ചു.