1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Maamukkoya news

ഓര്‍മ്മകളില്‍ മാമുക്കോയ, ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം

Maamukkoya  മാമുക്കോയ
മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്ത് ചിരിക്കാനുള്ളത് തന്നാണ് മാമുക്കോയ എന്ന അതുല്യ പ്രതിഭ യാത്രയായത്. കോഴിക്കോട് കാരനായ അദ്ദേഹം നാടകത്തിന്റെ ലോകത്തു നിന്നാണ് സിനിമയിലെത്തിയത്. മുഹമ്മദ് എന്ന പേര് പിന്നെ മലയാളികള്‍ക്ക് മാമുക്കോയ എന്നായി മാറി.
ടോവിനോ തോമസ്, പൃഥ്വിരാജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍ , റോഷന്‍ മാത്യു, മനോജ് കെ ജയന്‍ തുടങ്ങിയ മലയാള സിനിമയിലെ താരങ്ങളെല്ലാം മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
അദ്ദേഹത്തിന്റെ കോഴിക്കോടന്‍ ശൈലി സിനിമ പ്രേമികളെ രസിപ്പിച്ചു. കുതിരവട്ടം പപ്പുവിന് ശേഷം കോഴിക്കോട് നിന്ന് എത്തി മുസ്ലിം ഭാഷ ശൈലിയില്‍ മലയാളികളെ ഇത്രത്തോളം ചിരിപ്പിച്ച മറ്റൊരു താരം ഉണ്ടാവില്ല.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Mamukkoya: ആ പട്ടികയിലെ അവസാന പേരും വെട്ടിപോയി, മാമുക്കോയയുടെ മരണത്തിൽ അനുശോചിച്ച് ജയറാം