അനുബന്ധ വാര്‍ത്തകള്‍
- 'എക്കാലവും നെഞ്ചേറ്റുന്ന ഓര്‍മ്മ';കുരുതിയിലെ മൂസ, മാമുക്കോയ ഓര്‍മ്മകളില്‍ പൃഥ്വിരാജ്
- കഴിഞ്ഞവര്‍ഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുപ്രിയ മേനോന്
- നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ട്, ആടുജീവിതത്തിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍
- വാംഖഡെ കുരുതിക്കളമായി, റെക്കോർഡുകൾ വാരിക്കൂട്ടി പഞ്ചാബ് കിംഗ്സ്
- ബ്ലെസിയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, 'ആടുജീവിതം 2'ല്‍ ഉണ്ടാകുമെന്ന് വിക്രം
സഹായികളില്ല..പരിവാരങ്ങളൊന്നുമില്ല,കുരുതി ചിത്രീകരണത്തിനിടയില്‍, മാമുക്കോയെ കുറിച്ച് സുപ്രിയ മേനോന്
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് നിര്‍മ്മിച്ച ചിത്രമാണ് കുരുതി. സിനിമയുടെ ചിത്രീകരണ സമയത്ത് നിര്‍മാതാവ് ടീമിനൊപ്പം ഉണ്ടായിരുന്നു. നടന് മാമുക്കോയയുടെ കൂടെ സമയം ചെലവഴിക്കാനും അദ്ദേഹത്തെ മനസ്സിലാക്കാനും സുപ്രിയക്ക് ആയത് ആ സമയത്താണ്. ആളും ബഹളവും പരിവാരങ്ങളും സഹായികളൊന്നും ഒന്നുമില്ലാതെ ചിത്രീകരണത്തിനായി എത്തിയ നടനെ അത്ഭുതത്തോടെയാണ് സുപ്രിയ നോക്കിക്കണ്ടത്. ഒരു സാധാരണ മനുഷ്യന്, അഭിനയത്തോടുള്ള ആഗ്രഹമാണ് ആ പ്രായത്തിലും മാമുക്കോയയെ കുരുതി എന്ന സിനിമയിലേക്ക് എത്തിച്ചത്.
'കുരുതിയുടെ സെറ്റില്‍ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം ഇരിക്കുമ്പോഴാണ് ഞാന്‍ ഈ ചിത്രം എടുത്തത്. ബഹളമില്ല, സഹായികളില്ല, പരിവാരങ്ങളൊന്നുമില്ല, ജോലി ചെയ്യാനുള്ള ഏകമനസ്സോടെയുള്ള സമര്‍പ്പണം. എത്ര മനോഹരമായ ആത്മാവ്. സമാധാനത്തില്‍ വിശ്രമിക്കുകയും ചെയ്യുക സര്',-സുപ്രിയ മേനോന് കുറിച്ചു.
കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തിയ സിനിമയില്‍ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് രാജന്, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിന് ഗഫൂര്‍, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പിള്ളയാണ് കഥയെഴുതിയിരിക്കുന്നത്.