അനുബന്ധ വാര്‍ത്തകള്‍
- 'പട്ടാളം' പൊളിഞ്ഞതോടെ മമ്മൂട്ടിക്ക് ലാല്‍ ജോസിനോട് പിണക്കം; പിന്നീട് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സിനിമ വിജയമായി
- മമ്മൂട്ടിയുടെ മകളായി അഭിനയിച്ച മാളവിക ഇനി നായിക,'കരുണ' വരുന്നു
- മമ്മൂട്ടിക്ക് പിറകെ മോഹന്‍ലാലും എത്തും, മലയാളത്തിലെ ഒ.ടി.ടി റിലീസ് സിനിമകള്‍
- വിഷുവിന് മമ്മൂട്ടിയുടെ 'പുഴു' റിലീസ്, ഒപ്പം എത്തുന്നത് ഈ ചിത്രങ്ങള്‍ !
- മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ മലയാളത്തിന്റെ പ്രിയനടി, താരത്തെ മനസ്സിലായോ ?
സിബിഐ 5-ലെ വില്ലന്‍ ആര് ? കാത്തിരിക്കുന്ന അപ്‌ഡേറ്റ് നാളെ !
വലിയ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ സിബിഐ-5 , ദി ബ്രെയിന്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുന്നത്. ചിത്രം എന്തായിരിക്കും പറയാന്‍ പോകുന്നത് എന്ന ആദ്യ സൂചന നാളെ എത്തും.ആദ്യ ടീസര്‍ ഏപ്രില്‍ ആറിന് പുറത്തുവരുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.വൈകുന്നേരം അഞ്ച് മണിക്കാണ് റിലീസ് ചെയ്യുക.
സിനിമയില്‍ ആരായിരിക്കും വില്ലന്‍ എന്ന വിവരം കുറച്ചു പേര്‍ക്ക് മാത്രമേ അറിവുള്ളൂ. മമ്മൂട്ടി സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എന്നിവര്‍ക്ക് മാത്രമേ വില്ലനാരെന്നത് അറിയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. വില്ലന്‍ ആരായിരിക്കുമെന്ന് രഹസ്യം സിനിമ പുറത്തിറങ്ങിയാലെ അറിയുവാന്‍ സാധിക്കുകയുള്ളൂ. ജഗതിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.