വിഷുവിന് മമ്മൂട്ടിയുടെ 'പുഴു' റിലീസ്, ഒപ്പം എത്തുന്നത് ഈ ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (11:25 IST)

ഇത്തവണത്തെ വിഷു ആഘോഷമാക്കുവാന്‍ ഒടിടിയില്‍ നിരവധി മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആ കൂട്ടത്തില്‍ ഡയറക്ട് ഒടിടി റിലീസായി എത്തുന്ന മമ്മൂട്ടിയുടെ 'പുഴു' തന്നെയാണ് കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

'പുഴു' ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.ടൊവീനോ തോമസിന്റെ നാരദനും ഷെയിന്‍ നിഗമിന്റെ വെയിലുമാണ് ആമസോണിന്റെ വിഷുദിന റിലീസുകള്‍.സോണി ലിവിലൂടെയാണ് മമ്മൂട്ടിയുടെ പുഴു പ്രദര്‍ശനത്തിനെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :