അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വം' ചിത്രീകരണം ഇനിയും നീളും, ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ലെന
- മമ്മൂട്ടിക്കൊപ്പം ആശ ശരത്തും സൗബിനും, സിബിഐ 5 ഒരുങ്ങുന്നു
- 'ആണുങ്ങള് പ്രസവിക്കുന്നില്ലല്ലോ,'; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നതിനിടെ പുലിവാല് പിടിച്ച സീമ
- മമ്മൂട്ടി അത് നശിപ്പിച്ചു, അയാള്‍ കേട്ടാല്‍ എന്താ കുഴപ്പം; പൊട്ടിത്തെറിച്ച് സീമ
- മമ്മൂട്ടി 'ഇച്ചാക്ക', സുല്‍ഫത്ത് 'ബാബി'; സൂപ്പര്‍താര സൗഹൃദം
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ ഇതോ ? പുതിയ ചര്‍ച്ചകളില്‍ സിനിമ ലോകം !
മമ്മൂട്ടി ആരാധകരുടെ 15 വര്‍ഷങ്ങളോളമായ കാത്തിരിപ്പിന് വിരാമമാകുന്നു. സേതുരാമയ്യരായി മെഗാസ്റ്റാര്‍ വൈകാതെ വേഷമിടും. ആഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് കേള്‍ക്കുന്നത്. സിബിഐ 5 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലിനെ കുറച്ചുള്ള ചര്‍ച്ചകളിലാണ് സിനിമ ലോകം.
'ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴസ്' എന്നാണ് അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തുവരുമെന്നും പറയപ്പെടുന്നു. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. ആശ ശരത്, സൗബിന്‍, മുകേഷ്, രഞ്ജി പണിക്കര്‍ സായികുമാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.