'ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ,'; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നതിനിടെ പുലിവാല്‍ പിടിച്ച സീമ

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (20:43 IST)

എന്തും വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരമാണ് സീമ. ഒരുകാലത്ത് മലയാള സിനിമയില്‍ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളെ പകര്‍ന്നാടിയ നടി. ഒരിക്കല്‍ മമ്മൂട്ടിയുടെ സൗന്ദര്യ കുറിച്ച് സംസാരിക്കുമ്പോള്‍ പുലിവാല്‍ പിടിച്ച അനുഭവം സീമയ്ക്കുണ്ട്. മഴവില്‍ മനോരമയിലെ പരിപാടിയില്‍ സംസാരിക്കവെയാണ് സീമയുടെ പരാമര്‍ശം.

പരിപാടിയുടെ അവതാരകയായ റിമി ടോമി സീമയോട് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം എന്നായിരുന്നു സീമയുടെ മറുപടി. 'പിന്നെ, ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ,' എന്നും സീമ ചോദിച്ചു. അതായത് പ്രസവിക്കുന്നതുകൊണ്ടാണ് സ്ത്രീകളുടെ സൗന്ദര്യം കുറയുന്നതെന്നാണ് സീമയുടെ വാദം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ അന്ന് രംഗത്തെത്തിയിരുന്നു.


സീമയുടെ 64-ാം ജന്മദിനമാണിന്ന്. നര്‍ത്തകിയായാണ് ശാന്തിയെന്ന സീമ സിനിമാലോകത്തേക്ക് എത്തുന്നത്. സംവിധായകന്‍ ഐ.വി.ശശിയെയാണ് സീമ വിവാഹം ചെയ്തത്. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :