മമ്മൂട്ടി അത് നശിപ്പിച്ചു, അയാള്‍ കേട്ടാല്‍ എന്താ കുഴപ്പം; പൊട്ടിത്തെറിച്ച് സീമ

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 22 മെയ് 2021 (14:48 IST)

വളരെ ബോള്‍ഡ് ആയി കാര്യങ്ങള്‍ പറയുന്ന നടിയാണ് സീമ. പലപ്പോഴും വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിക്കെതിരെ സീമ നടത്തിയ പരാമര്‍ശം.

വെനീസിലെ വ്യാപാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൂനം ബജ്വയും അഭിനയിച്ച ഒരു ഗാനരംഗത്തെ കുറിച്ചായിരുന്നു സീമയുടെ പരാമര്‍ശം. സീമയും ജയനും ഒന്നിച്ചഭിനയിച്ച കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ എന്ന പാട്ടിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. വെനീസിലെ വ്യാപാരിയില്‍ മമ്മൂട്ടിയും പൂനവും ഈ പാട്ടിനൊപ്പം ആടിയിട്ടുണ്ട്. ഇത് വളരെ മോശമായെന്നാണ് സീമ പറയുന്നത്. മഴവില്‍ മനോരമയില്‍ നടന്ന പരിപാടിയിലാണ് സീമ ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി അത് കുളമാക്കിയെന്ന് സീമ പറഞ്ഞു. മമ്മൂക്ക ഇത് കേള്‍ക്കണ്ട എന്നാണ് അവതാരക റിമി ടോമി അപ്പോള്‍ സീമയോട് പറഞ്ഞത്. എന്നാല്‍, സീമ വിടാന്‍ ഒരുക്കമല്ലായിരുന്നു. മമ്മൂട്ടി കേള്‍ക്കണം, കേള്‍ക്കട്ടെ, കേട്ടാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു സീമയുടെ ചോദ്യം.


സീമയുടെ 64-ാം ജന്മദിനമാണിന്ന്. നര്‍ത്തകിയായാണ് ശാന്തിയെന്ന സീമ സിനിമാലോകത്തേക്ക് എത്തുന്നത്. സംവിധായകന്‍ ഐ.വി.ശശിയെയാണ് സീമ വിവാഹം ചെയ്തത്. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളില്‍ അഭിനയിച്ചു. 1984, 85 വര്‍ഷങ്ങളില്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :