അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്കൊപ്പം ആശ ശരത്തും സൗബിനും, സിബിഐ 5 ഒരുങ്ങുന്നു
- 'ആണുങ്ങള് പ്രസവിക്കുന്നില്ലല്ലോ,'; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നതിനിടെ പുലിവാല് പിടിച്ച സീമ
- മമ്മൂട്ടി അത് നശിപ്പിച്ചു, അയാള്‍ കേട്ടാല്‍ എന്താ കുഴപ്പം; പൊട്ടിത്തെറിച്ച് സീമ
- മമ്മൂട്ടി 'ഇച്ചാക്ക', സുല്‍ഫത്ത് 'ബാബി'; സൂപ്പര്‍താര സൗഹൃദം
- ഇത് രണ്ടാമൂഴം; ആശംസകളുമായി എ.ആര്‍.റഹ്മാനും മമ്മൂട്ടിയും, പാടി മോഹന്‍ലാല്‍
മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വം' ചിത്രീകരണം ഇനിയും നീളും, ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ലെന
നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പാണ് മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരു ചിത്രത്തിനായി. നിലവിലെ സാഹചര്യത്തില്‍ 'ഭീഷ്മപര്‍വം' ചിത്രീകരണം ഇനിയും നീളും. ലോക്ക്ഡൗണ്‍ കാരണം ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ ലെനയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭീഷ്മപര്‍വം ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് നടി.
'ലൊക്കേഷന്‍ ജീവിതം മിസ്സ് ചെയ്യുന്നു.ഏറ്റവും രസകരമായ ആളുകളുമായി രസകരമായ സമയം.വീണ്ടും ചിത്രീകരണം ആരംഭിക്കാനായി കാത്തിരിക്കാനാവില്ല'- ലെന കുറിച്ചു.
ഷൈന്‍ ടോം ചാക്കോ, സൗബിന്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍ എന്നിവരെയാണ് സെല്‍ഫിയില്‍ കാണാനാവുന്നത്.
'ബിഗ് ബി' കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം അമല്‍ നീരദുമായി മമ്മൂട്ടി വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.മമ്മൂട്ടിക്ക് ഇനിയും 10 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ടെന്ന് കേള്‍ക്കുന്നു.