നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 21 മെയ് 2021 (09:44 IST)
മറ്റ് സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നു വ്യതസ്തമായി മലയാളത്തിനു ഒരു പ്രത്യേകതയുണ്ട്. വര്‍ഷങ്ങളായി പരസ്പരം മത്സരിക്കുന്ന രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള സൗഹൃദമാണത്. മറ്റ് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ ഏറെ വിസ്മയത്തോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കാണുന്നത്.
മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ കാണുന്നത്, നേരെ തിരിച്ചും. ലാല്‍ മമ്മൂട്ടിയെ 'ഇച്ചാക്ക' എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നു വിളിക്കുന്നത് കേട്ടിട്ടാണ് മോഹന്‍ലാലും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മോഹന്‍ലാലിനെ 'ലാലു, ലാല്‍' എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ബാബിയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്.
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ നടന്‍ മോഹന്‍ലാലിന് ഇന്ന് 61-ാം ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകള്‍ നേരുകയാണ്. മമ്മൂട്ടി മുതല്‍ യുവതലമുറയിലെ താരങ്ങള്‍ വരെ ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. 1980 ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്തേക്ക്. പിന്നീടങ്ങോട്ട് മോഹന്‍ലാല്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട ലാല്‍ നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.