1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hungama 2 OTT RELEASE

പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹംഗാമ 2' ഒ.ടി.ടി റിലീസിന്

പ്രിയദര്‍ശന്‍
പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹംഗാമ 2' ഒ.ടി.ടി റിലീസിന്. നേരത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ തീരുമാനം മാറ്റി.റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
വിഷമകരമായ ഈ സമയങ്ങളില്‍ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം ഈ വര്‍ഷം തന്നെ ഒടിടി റിലീസ് ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് രത്തന്‍ ജെയിന്‍ പറഞ്ഞു.
 
2003ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്. പരേഷ് റാവല്‍, ശില്‍പ ഷെട്ടി, മീസാന്‍ ജഫ്രി, പ്രണീത സുഭാഷ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റില്‍ ഇതോ ? പുതിയ ചര്‍ച്ചകളില്‍ സിനിമ ലോകം !