1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Case against Ram Gopal Varma

സംവിധായകന്‍ രാംഗോപാല്‍ വര്‍മക്കെതിരെ കേസ്

ramgopal varma
സംവിധായകന്‍ രാംഗോപാല്‍ വര്‍മക്കെതിരെ കേസ്. സിനിമയുടെ പ്രമോഷനു വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതാണ് കേസിനാധാരം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും കുടുംബത്തിനും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനും എതിരെ നടത്തിയ പരാമര്‍ശത്തിലാണ് പോലീസ് കേസ് എടുത്തത്.
 
ആക്ഷേപിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്ന് കാട്ടി തെലുങ്കുദേശം നേതാവ് രാമലിംഗം നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
'തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുത്': അജിത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ഥനയുമായി കമല്‍ഹാസന്‍