1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jagan Mohan Reddy on Tirupati Ladoo

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

Jagan mohan
Jagan mohan
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡി പ്രധാനമന്ത്രിക്ക് കത്തയച്ചു. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വിശ്വാസങ്ങളെ ചന്ദ്രബാബു നായിഡു വ്രണപ്പെടുത്തിയെന്നും അദ്ദേഹം ജന്മനാ കള്ളനാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി ആരോപിച്ചു. ചന്ദ്ര ബാബു നായിഡു ശ്രമിക്കുന്നത് തിരുപ്പതി ദേവസ്ഥാനത്തിന്റെ പ്രതിച്ഛായയെയും പവിത്രതയെയും കളങ്കപ്പെടുത്താനാണെന്നും സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ ജനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വിവാദം ഉണ്ടാക്കിയതെന്നും ജഗന്‍ പറയുന്നു. 
 
ജഗന്‍ മോഹന്‍ റെഡിയുടെ കാലത്ത് പ്രസാദമായ ലഡുവില്‍ മൃഗ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.
അടുത്ത ലേഖനം
"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ